മോഡി രാഷ്ട്രീയ വര്‍ഗീയത കാണിക്കുന്നതായി ത്രിപുര ഗതാഗത മന്ത്രി മണിക് ദേയി

അഗര്‍ത്തല: മോഡി രാഷ്ട്രീയ വര്‍ഗീയത കാണിക്കുകയാണെന്ന് ത്രിപുര ഗതാഗത മന്ത്രി മണിക് ദേയി. പ്രധാനമന്ത്രിയുടെ ബംഗ്ലാദേശ് സന്ദര്‍ശനത്തില്‍ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളോടുള്ള സമീപനത്തില്‍ അതൃപ്തി പ്രകടിപ്പിച്ചാണ് തൃപുര സര്‍ക്കാര്‍ രംഗത്ത് വന്നത്.

ബംഗ്ലാദേശ് സന്ദര്‍ശനത്തിനിടെ, ധാക്ക- ഷില്ലോംഗ്- ഗോഹട്ടി, കോല്‍ക്കത്ത-ധാക്ക-അഗര്‍ത്തല ബസ് സര്‍വീസ് മോഡിയും ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേക് ഹസീനയും പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും ഫ്‌ളാഗ് ഓഫ് ചെയ്തിരുന്നു. എന്നാല്‍, ബസ് സര്‍വീസിന്റെ പരിധിയില്‍പ്പെടുന്ന ത്രിപുര, ആസാം, മേഘാലയ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ ചടങ്ങിനു ക്ഷണിക്കാതിരുന്നതാണ് അതൃപ്തിക്കു കാരണം.

Top