മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി പരിഹസിച്ച് മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന തലവന്‍ രാജ് താക്കറെ രംഗത്ത്. മോദിയെ ഇന്ത്യയില്‍ എത്തിക്കാന്‍ ബജ്റംഗി ഭായിജാന് സിനിമയുടെ രണ്ടാം ഭാഗം വരണമെന്ന് രാജ് താക്കറെ പരിഹസിച്ചു.
ഏറ്റവും അധിക കാലം രാജ്യത്തിനു പുറത്തുനിന്ന പ്രധാനമന്ത്രി എന്ന റെക്കോര്‍ഡും മോദിക്ക് തന്നെയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്തുതരം സര്‍ക്കാരാണ് രാജ്യം ഭരിക്കുന്നത്. അനിഷ്ടമുള്ളതെല്ലാം നിരോധിക്കുന്നതിലാണ് അവര്‍ക്ക് താത്പര്യമെന്നും താക്കറെ പറഞ്ഞു.