വാഷിങ്ടണ്‍: മ്യാന്മര് സൈന്യം റോഹിങ്ക്യന്‍ മുസ്ലിംകള്‍ക്കെതിരായി നടത്തുന്ന ആക്രമണങ്ങളെ അപലപിച്ച് യു.എന്‍.
രാഖിനില്‍ നടക്കുന്ന ആക്രമണങ്ങളെ സംബന്ധിച്ച് യു.എന്നിന് ഉത്കണ്ഠയുണ്ട്. മനുഷ്യാവകാശ ലംഘനങ്ങളില്ലാതാക്കാന് സ്ഥലത്ത് സമാധാനം പുന:സ്ഥാപിക്കണമെന്നും യു.എന്‍ സെക്രട്ടറി ജനറല്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
പടിഞ്ഞാറന്‍ മ്യാന്മറില് നടന്ന കലാപങ്ങളില്‍ 400 പേര് കൊല്ലപ്പെട്ടതിന് പിന്നാലെയാണ് യു.എന്‍ മുന്നറിയിപ്പ്.
സൈന്യം നടത്തിയ ആക്രമണങ്ങളെ തുടര്‍ന്ന് പതിനായിരക്കണക്കിന് റോഹിങ്ക്യന്‍ മുസ്ലിംകളാണ് ബംഗ്ലാദേശിലേക്ക് പലായനം ചെയ്തതെന്നാണ് യു.എന്നിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.