യമഹയുടെ ഓട്ടോമാറ്റിക് സ്കൂട്ടര്‍ ഫാസിനോ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. യമഹയ്ക്ക് പേറ്റന്റുള്ള ബ്ലൂ കോര്‍ സാങ്കേതികവിദ്യയുടെ പിന്‍ബലത്തോടെയാണ് ഫാസിനോ വിപണിയിലെത്തുന്നത്. 113 സി.സി ഫോര്‍ സ്ട്രോക് സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് സ്കൂട്ടറിന് കരുത്ത് പകരുന്നത്. 7500 ആര്.പി.എമ്മില്‍ ഏഴ് ബി.എച്ച്.പി പരമാവധി കരുത്തും 5000 ആര്.പി.എമ്മില്‍ 0.8 കെ.ജി.എം ടോര്‍ക്കും നല്‍കുന്നതാണ് എന്ജിന്. സി.വി.ടി (കണ്ടിന്യൂവസ് ലി വേരിയബിള്‍ ട്രാന്സ്മിഷന്) ഗിയര്‍ബോക്സാണ് വാഹനത്തിന്റെ മറ്റൊരു സവിശേഷത.
മുന്നില്‍ ടെലിസ്കോപിക് സസ്പെന്‍ഷനും പിന്നില്‍ മോണോഷോക് സസ്പെന്‍ഷനുമാണ് ഉള്ളത്. 10 ഇഞ്ചാണ് വീലുകള്‍. 775 എം.എമ്മാണ് സീറ്റിന്റെ ഉയരം. 5.2 ലിറ്റര്‍ ഇന്ധനം വഹിക്കുന്നതാണ് ടാങ്ക്. 103 കിലോഗ്രാം ഭാരമുള്ള സ്കൂട്ടര്‍ റെഡ്, വൈറ്റ്, ബ്ലാക്ക്, നീലയുടെ രണ്ട് ഷെയ്ഡുകള്‍ എന്നിവയടക്കം അടക്കം അഞ്ച് നിറങ്ങളില്‍ ലഭിക്കും.
52,500 രൂപയാണ് ന്യൂഡല്‍ഹിയിലെ എക്സ് ഷോറൂം വില. സ്കൂട്ടറിന് 66 കിലോമീറ്റര്‍ മൈലേജ് ലഭിക്കുമെന്നാണ് നിര്‍മ്മാതാക്കള്‍ വാഗ്ദാനം ചെയ്യുന്നത്. ഹെല്‍മെറ്റ് അടക്കമുള്ളവ സൂക്ഷിക്കാന്‍ കഴിയുന്ന 21 ലിറ്റര്‍ സ്റ്റോറേജ് സ്പെയ്സ് സ്കൂട്ടറിന്റെ സീറ്റിനടിയിലുണ്ട്. മൊബൈല്‍ഫോണ്‍ അടക്കമുള്ളവ സൂക്ഷിക്കാന്‍ കഴിയുന്ന ചെറിയ സ്റ്റോറേജ് സ്കൂട്ടറിന്റെ മുന്നിലുമുണ്ട്.