യമഹയുടെ കമ്യൂട്ടര്‍ മോട്ടോര്‍ സൈക്കിളായ ‘സല്യൂട്ടൊ’യുടെ നവീകരിച്ച പതിപ്പ് പുറത്തിറക്കി. മുന്നില്‍ ഡിസ്‌ക് ബ്രേക്കോടെ എത്തുന്ന 125 സി സി എന്‍ജിനുള്ള ബൈക്കിന് 54,500 രൂപയാണു ഡല്‍ഹി ഷോറൂമില്‍ വില.
ഗ്ലോറി ഗ്രീന്‍, ബോള്‍ഡ് ബ്ലൂ, ഡാഷിങ് വൈറ്റ്, മജസ്റ്റിക് നിറങ്ങളില്‍ വില്‍പ്പനയ്ക്കുള്ള ബൈക്ക് രാജ്യവ്യാപകമായി ലഭ്യമാണെന്നും യമഹ മോട്ടോര്‍ ഇന്ത്യ അറിയിച്ചു.
എന്‍ജിനില്‍ മാറ്റമൊന്നുമില്ലാതെയാണു യമഹ സല്യൂട്ടൊയെ പരിഷ്‌കരിച്ചിരിക്കുന്നത്; ബ്ലൂ കോര്‍ സാങ്കേതികവിദ്യയുടെ പിന്‍ബലമുള്ള 125 സി സി, എയര്‍ കൂള്‍ഡ്, ഫോര്‍ സ്‌ട്രോക്ക്, ഇരട്ട വാല്‍വ്, എസ് ഒ എച്ച് സി എന്‍ജിനാണു ബൈക്കിനു കരുത്തേകുന്നത്.
ഭാരം(113 കിലോഗ്രാം) കുറവായതിനാല്‍ സല്യൂട്ടൊയ്ക്ക് ലീറ്ററിന് 78 കിലോമീറ്ററാണു യമഹ വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത.
നഗരവീഥികളില്‍ സുരക്ഷിതവും കൂടുതല്‍ നിയന്ത്രണവുമുള്ള ബൈക്ക് യാത്രയാണു പുതിയ സല്യൂട്ടൊ വാഗ്ദാനം ചെയ്യുന്നത്.