യമഹയുടെ പുത്തന്‍ കമ്യൂട്ടര്‍ ബൈക്ക് എസ്.ആര്‍ 400

യമഹ അണിയിച്ചൊരുക്കുന്ന പുത്തന്‍ കമ്യൂട്ടര്‍ ബൈക്കാണ് എസ്.ആര്‍.400. ലളിതവും ആകര്‍ഷകവുമായ രൂപകല്പനയും ഇതിനെ ആകര്‍ഷകമാക്കുന്നു. എയര്‍ കൂളായ, 22.9 ബി.എച്ച്.പി കരുത്തുള്ള 399 സി.സി എന്‍ജിനാണുള്ളത്. അഞ്ച് ഗിയറുകളുണ്ട്. 174 കിലോഗ്രാമാണ് കെര്‍ബ് വെയ്റ്റ്.

സമാന ശ്രേണിയില്‍ ഏറ്റവും ഉയര്‍ന്ന മൈലേജ് ഈ ബൈക്ക് നല്‍കുമെന്ന് കമ്പനി പറയുന്നുണ്ട്. പക്ഷേ, മൈലേജ് കമ്പനി വ്യക്തമാക്കിയിട്ടില്ല. ഇന്ധനടാങ്കില്‍ 12.10 ലിറ്റര്‍ പെട്രോള്‍ നിറയും. യമഹ എസ്.ആര്‍ 400ന് ഒരു കളര്‍ ഓപ്ഷനേയുണ്ടാകൂ. ഇന്ത്യയില്‍ 3.75 ലക്ഷം രൂപയാണ് പ്രതീക്ഷിക്കുന്ന എക്‌സ് ഷോറൂം വില.

Top