മുംബൈ: 1993 ലെ മുംബൈ സ്ഫോടന പരമ്പര കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട യാക്കൂബ് മേമന് നല്കിയ ദയാഹര്‍ജി നിരസിക്കണമെന്ന് മഹാരാഷ്ട്ര ഗവര്‍ണറോട് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടു.
തിരുത്തല്‍ ഹര്‍ജി സുപ്രീം കോടതി തള്ളിയതോടെയാണ് യാക്കൂബ് മേമന് ഗവര്‍ണര്‍ക്ക് ദയാഹര്‍ജി നല്‍കിയത്.
ഈ മാസം മുപ്പതിന് മേമനെ തൂക്കിലേറ്റാനാണ് തീരുമാനം. ഇതിനുള്ള ഒരുക്കങ്ങള്‍ നാഗ്പൂര്‍ ജയിലില്‍ പുരോഗമിക്കുകയാണ്. ജയില്‍ മാനുവല്‍ നിര്‍ദ്ദേശിക്കുന്നതു പോലെ ഡമ്മി ഉപയോഗിച്ച് ശിക്ഷ നടപ്പിലാക്കുന്നതിന്റെ പരീക്ഷണം ഉള്‍പ്പെടെയുള്ള നടപടി ക്രമങ്ങളാണ് നടക്കുന്നത്.
മരണ വാറണ്ട് പുറത്തിറക്കുമ്പോള്‍ പാലിക്കേണ്ട മാനദണ്ഡങ്ങള്‍ ടാഡ കോടതി പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി മേമന് നല്കിയ ഹര്‍ജി തിങ്കളാഴ്ച സുപ്രീം കോടതി പരിഗണിക്കും.