ബദൗണ്‍: ഉത്തര്‍പ്രദേശിലെ ബദൗണില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പൊലീസ് ഉദ്യോഗസ്ഥര്‍ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതായി റിപ്പോര്‍ട്ട്. പുതുവര്‍ഷത്തലേന്ന് പതിനാലുകാരിയായ വിദ്യാര്‍ത്ഥിനിയെയാണ് രണ്ട് പൊലീസുകാര്‍ ക്രൂരമായി പീഡനത്തിന് ഇരയാക്കിയത്. പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതികള്‍ രണ്ടുപേരും ഒളിവിലാണ്. ഇവരെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു. ബുധനാഴ്ച രാവിലെ വീടിന് പുറത്തിറങ്ങിയ പെണ്‍കുട്ടിയെ പ്രതികള്‍ കാറിനുള്ളിലേയ്ക്ക് വലിച്ചിഴച്ച് കൊണ്ടുപോകുകയായിരുന്നു.