യുഎസില്‍ ചെറുവിമാനം വീട്ടില്‍ ഇടിച്ചിറങ്ങി; ആറു പേര്‍ കൊല്ലപ്പെട്ടു

ന്യൂയോര്‍ക്ക്: യുഎസില്‍ ചെറുവിമാനം വീട്ടിലേയ്ക്ക് ഇടിച്ചിറങ്ങിയ അപകടത്തില്‍ ആറു പേര്‍ കൊല്ലപ്പെട്ടതായി അഗ്നിശമന സേനാ തലവന്‍ അറിയിച്ചു. യാത്രികരായ മൂന്നുപേരും വീട്ടിലുണ്ടായിരുന്ന മൂന്നു പേരുമാണ് കൊല്ലപ്പെട്ടവര്‍. വാഷിംഗ്ടണ്‍ ഡിസിയിലെ മേരിലന്‍ഡിലാണ് സംഭവം. പത്തു പേര്‍ക്കുവരെ സഞ്ചരിക്കാവുന്ന ജെറ്റ് വിമാനമാണ് അപകടത്തില്‍പ്പെട്ടത്. സംഭവത്തില്‍ രണ്ടു വീടുകള്‍ അഗ്നിക്കിരയാകുകയും ചെയ്തു.

Top