ബെയ്റൂട്ട്: സിറിയയില്‍ യുഎസും സഖ്യകക്ഷികളും നടത്തുന്ന വ്യോമാക്രമണങ്ങളില്‍ കഴിഞ്ഞ രണ്ടു മാസത്തിനിടെ 900 ലധികം ആളുകള്‍ കൊല്ലപ്പെട്ടതായി ബ്രിട്ടന് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ സംഘടന റിപ്പോര്‍ട്ട് ചെയ്തു. കൊല്ലപ്പെട്ടവരില്‍ 785 പേര് തീവ്രവാദികളാണ്. ഇതില്‍ 72 പേര് സിറിയയിലെ അല്‍ ക്വയ്ദയുടെ ബന്ധമുള്ള അല്‍ നുസ്റ ഫ്രണ്ട് സംഘടനയില്‍ അംഗമായവരാണെന്നും സംഘടന വ്യക്തമാക്കി.
സെപ്റ്റംബര്‍ അവസാനത്തോടെയാണ് സിറിയയില്‍ യുഎസും സഖ്യകക്ഷികളും ഭീകര്‍ക്കെതിരായ പോരാട്ടം ശക്തമാക്കിയത്. സിറിയയിലെ ആഭ്യന്തര കലാപത്തില്‍ ഇതുവരെ രണ്ടു ലക്ഷത്തിലധികം ആളുകളാണ് കൊല്ലപ്പെട്ടത്.