യുക്രൈനിലെ മലയാളി വിദ്യാര്‍ഥികളുടെ സാഹചര്യം ഭയാനകം, കേരളം സമ്മര്‍ദ്ദം ചെലുത്തണമെന്ന് സുധാകരന്‍

തിരുവനന്തപുരം: യുക്രൈനില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെയുള്ളവരെ ഇന്ത്യയിലെത്തിക്കാനുള്ള രക്ഷാദൗത്യം ഫലപ്രദമായി നിര്‍വഹിക്കുന്നതില്‍ കേന്ദ്രസര്‍ക്കാരിന് ജാഗ്രത കുറവുണ്ടായതായി കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

തമിഴ്‌നാട് സര്‍ക്കാര്‍ ചെയ്യുന്നത്ര ശ്രമം പോലും കേരളത്തിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നില്ല. തമിഴ്‌നാട് സര്‍ക്കാര്‍ ചെയ്യുന്നത് പോലെയെങ്കിലും കേരള സര്‍ക്കാര്‍ ചെയ്യണമെന്നും സുധാകരന്‍ അഭിപ്രായപ്പെട്ടു. സംസ്ഥാന സര്‍ക്കാര്‍ പരമാവധി സമ്മര്‍ദ്ദം ചെലുത്തണമെന്നും കെ പി സി സി പ്രസിഡന്റ് ആവശ്യപ്പെട്ടു.

Top