ന്യൂഡല്‍ഹി: രാജ്യത്ത് യുദ്ധമില്ലാത്തതിനാല് സൈന്യത്തിന്റെ പ്രസക്തി ഇല്ലാതാകുന്നതായി പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍. എന്നാല്‍ പ്രസ്താവന യുദ്ധത്തിനുള്ള ആഹ്വാനമല്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ജയ്പുരില്‍ നടന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
സമാധാനം നിലനില്ക്കുമ്പോള് ജനങ്ങള്‍ക്കു സൈന്യത്തോടുള്ള ബഹുമാനം കുറവായിരിക്കും. രണ്ട് തലമുറയില്‍ പെട്ട സൈനികര്‍ യുദ്ധം കാണാതെ തന്നെ വിരമിച്ചവരാണെന്നും എന്നാല്‍ അവര്‍ അര്‍ഹിക്കുന്ന ബഹുമാനം അവര്‍ക്ക് ലഭിക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.