യുപിയില്‍ മഴ കനക്കുന്നു : സഹായം പ്രഖ്യാപിച്ചു

ലക്‌നോ: യുപിയില്‍ ശക്തമായ മഴക്കെടുതിയില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ച കര്‍ഷകര്‍ക്കു മുഖ്യമന്ത്രി അഖിലേഷ് യാദവ് സംസ്ഥാന അടിയന്തര ഫണ്ടില്‍ നിന്ന് 200 കോടി രൂപയുടെ ധനസഹായം പ്രഖ്യാപിച്ചു. കര്‍ഷകരില്‍ നിന്നു കുടിശിക പിരിക്കുന്നതു താല്‍ക്കാലികമായി നിറുത്തിവയ്ക്കാന്‍ ചീഫ് സെക്രട്ടറി അലോക് രഞ്ജനോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. പ്രകൃതിദുരന്തത്തില്‍ മരണമടഞ്ഞവരുടെ കുടുംബത്തിനു നഷ്ടപരിഹാരമായി അഞ്ചു ലക്ഷം രൂപ നല്‍കാനും തീരുമാനിച്ചു.

Top