ലക്‌നൗ : യോഗി ആദിത്യനാഥിന്റെ ഭാഗ്യലക്ഷ്മി യോജന പദ്ധതിയുടെ ഭാഗമായി പെണ്‍കുട്ടികള്‍ക്ക് 50,000 രൂപാ ബോണ്ട് നല്‍കാന്‍ ആലോചന.
പെണ്‍കുട്ടികള്‍ക്ക് 50,000 രൂപയുടെ ബോണ്ടും അമ്മമാര്‍ക്ക് 5,100 രൂപയും നല്‍കാനാണ് പദ്ധതി.
ദാരിദ്ര രേഖയ്ക്ക് താഴെയുള്ള വാര്‍ഷിക വരുമാനം രണ്ടുലക്ഷത്തില്‍ കുറവുള്ള കുടുംബങ്ങള്‍ക്കാണ് പദ്ധതി ആനുകൂല്യം ലഭിക്കുന്നത്.
ഒരു പെണ്‍കുട്ടി ജനിക്കുമ്പോള്‍ മുതല്‍ മാതാപിതാക്കള്‍ക്ക് പദ്ധതി ആനുകൂല്യം കിട്ടി തുടങ്ങുന്നു. കുട്ടി ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ 3,000 രൂപയും തുടര്‍ന്ന് എട്ടാം ക്ലാസില്‍ 5,000 വും 10, 12 ക്ലാസുകളില്‍ ക്രമേണ 7,000 ഉം 8,000 ഉം ലഭിക്കുന്നു. ഇങ്ങനെ ഘട്ടങ്ങളിലായി 2 ലക്ഷം രൂപ ലഭിക്കുന്നതാണ് പദ്ധതി.