രമേശ് ചെന്നിത്തലയും കെ.എം മാണിയും തമ്മില്‍ കൂടിക്കാഴ്ച നടത്തി

തിരുവനന്തപുരം: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും ധനകാര്യമന്ത്രി കെ.എം. മാണിയും തമ്മില്‍ കൂടിക്കാഴ്ച നടത്തി. കെ.എം. മാണിയുടെ തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയില്‍ വച്ചായിരുന്നു കൂടിക്കാഴ്ച.

കോഴ വിവാദവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്തില്ലെന്ന് കൂടിക്കാഴ്ചക്കു ശേഷം രമേശ് ചെന്നിത്തല വ്യക്തമാക്കി. വയനാട്ടില്‍ സന്ദര്‍ശനം നടത്തുന്നതിന്റെ ഭാഗമായാണ് ധനകാര്യമന്ത്രിയുമായി ചര്‍ച്ച നടത്തിയതെന്ന് ചെന്നിത്തല അറിയിച്ചു

Top