രമേശ് ചെന്നിത്തലയും കെ.ബാബുവും ബാറുടമകളില്‍ നിന്ന് കോഴവാങ്ങി: വി.എസ്

തിരുവനന്തപുരം:ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും മന്ത്രി കെ.ബാബുവും ബാറുടമകളില്‍ നിന്ന് കോഴ വാങ്ങിയെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. ഇരുവരും രാജി വച്ച് അന്വേഷണം നേരിടണമെന്നും വി.എസ് പറഞ്ഞു. എല്‍.ഡി.എഫിന്റെ സെക്രട്ടറിയേറ്റ് ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പണം നല്‍കാത്ത ദേഷ്യത്തിന് ബാറുകള്‍ പൂട്ടിക്കുകായയിരുന്നു. ചെന്നിത്തലയും ബാബുവും വിചാരണ ചെയ്യപ്പെടണം. മുഖ്യമന്ത്രിയും മന്ത്രിമാരും അഴിമതി ഭരണമാണ് നടത്തുന്നത്.

അതേസമയം, വി.എസിന്റെ ആരോപണം അടിസ്ഥാനരഹതമാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

രണ്ട് കോണ്‍ഗ്രസ് മന്ത്രിമാര്‍ക്ക് കൂടി കോഴകൊടുത്തിരുന്നതായി നേരത്തേ ബിജു രമേശ് ആരോപിച്ചിരുന്നു.

Top