എസ് രാജേന്ദ്രന്‍ എംഎല്‍എയുടെ നിരാഹാര സമരത്തിനെതിരെ തോട്ടം തൊഴിലാളികള്‍

മൂന്നാര്‍: മൂന്നാറില്‍ തോട്ടം തൊഴിലാളികള്‍ക്ക് പിന്‍തുണ പ്രഖ്യാപിച്ചു കൊണ്ട് രാജേന്ദ്രന്‍ എംഎല്‍എ നടത്തുന്ന നിരാഹാര സമരത്തിനെതിരെ തോട്ടം തൊഴിലാളികള്‍. എംഎല്‍എ സമരം നടത്തുന്ന സ്ഥലത്തേക്കു തൊഴിലാളികള്‍ രണ്ടു സംഘങ്ങളായി പ്രതിഷേധ പ്രകടനം നടത്തി.

തങ്ങളെ തീവ്രവാദികളെന്നു വിളിച്ച എംഎല്‍എ തൊഴിലാളികള്‍ക്കു വേണ്ടി സമരം ചെയ്യേണ്ടതില്ലെന്നും അവര്‍ പറഞ്ഞു.

എന്നാല്‍, കല്ലെറിഞ്ഞ് ഒടിച്ചാലും താന്‍ സമരത്തില്‍ നിന്നും പിന്‍മാറില്ലെന്നു രാജേന്ദ്രന്‍ പറഞ്ഞു. സമരക്കാരുമായി ചര്‍ച്ച നടത്തുവാന്‍ വെള്ളിയാഴ്ച ചെന്ന രാജേന്ദ്രനെ തൊഴിലാളികള്‍ മടക്കിയയിച്ചിരുന്നു.

Top