രാജ്യത്തെ 100 നഗരങ്ങള്‍ സ്മാര്‍ട്ട് സിറ്റികളാക്കും

ന്യൂഡല്‍ഹി: കേരളത്തിലെ ഏഴു നഗരങ്ങള്‍ ഉള്‍പ്പടെ രാജ്യത്തെ 100 നഗരങ്ങള്‍ സ്മാര്‍ട്ട് സിറ്റികളാക്കാനുള്ള പദ്ധതിക്കു കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം.

ഇതോടെ തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ നഗരങ്ങള്‍ സ്മാര്‍ട്ടാകും. നഗര വികസന മന്ത്രാലയത്തിന്റെ പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്നപദ്ധതി കൂടിയാണ്. പൊതു-സ്വകാര്യ പങ്കാളിത്തത്തോടു (പിപിപി മോഡല്‍) കൂടിയുള്ളതായിരിക്കും പദ്ധ തിയെന്നു സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചന നല്‍കുന്നു.

ഇതോടൊപ്പം 500 നഗരങ്ങള്‍ക്കു വികനത്തിനു വഴിയൊരുക്കുന്ന അമൃത് മിഷന്‍ (അടല്‍ മിഷന്‍ ഫോര്‍ റിജുവിനേഷന്‍ ആന്‍ഡ് അര്‍ബന്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍) പദ്ധതിക്കും അംഗീകാരം നല്‍കി.

നഗരവികസനത്തിനായി ഒരു ലക്ഷം കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. അഞ്ചു വര്‍ഷത്തിനുള്ളില്‍ രണ്ടു പുതിയ പദ്ധതികളിലായാണ് ഈ തുക ചെലവഴിക്കുന്നത്.

സ്മാര്‍ട്ട് സിറ്റികള്‍ക്കായി 48,000 കോടി രൂപയും അമൃത് മിഷനായി 50,000 കോടി രൂപയും ലഭിക്കും.കഴിഞ്ഞ വര്‍ഷം അധികാരത്തിലേറിയയുടന്‍ തന്നെ 100 നഗര ങ്ങള്‍ സ്മാര്‍ട്ട് സിറ്റികളായി വികസിപ്പിക്കുമെന്നു പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു.

Top