ന്യൂഡല്‍ഹി: ഇന്ത്യയിലെ ടെലികോം സേവന ദാതാക്കള്‍ കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നതായി വോഡാഫോണ്‍. രാജ്യത്തെ ഉയര്‍ന്ന നികുതി നിരക്ക് നിക്ഷേപകരെ നിരുത്സാഹപ്പെടുത്തുന്നതായും വോഡഫോണ്‍.സര്‍ക്കാരുമായി 20,000 കോടി രൂപയുടെ നികുതി പ്രശ്നം നിലനില്കുന്ന സാഹചര്യത്തിലാണ്.
സ്പെക്ട്രം ഉപയോഗിക്കുന്നതിനുള്ള തുക, സാധാരണക്കാര്‍ക്ക് ടെലികോം സേവനങ്ങള്‍ മിതമായ നിരക്കില്‍ ലഭ്യമാക്കുന്നതിനുള്ള നിക്ഷേപമായ യൂണിവേഴ്സല്‍ സര്‍വ്വീസ് ഒബ്ലിഗേഷന്‍ ഫണ്ടിലേയ്ക്കുള്ള പ്രതിഫലം എന്നിവ നിക്ഷേപക ശേഷിയെ കുറയുന്നതിനു കാരണമാകുന്നു. ഇതില്‍ നിന്നു കമ്പനികളെ സ്വതന്ത്യമാക്കണമെന്ന് വോഡാഫോണ്‍ എംഡി മാര്‍ട്ടണ്‍ പീയേറ്റേഴ്സ് പറഞ്ഞു.