ന്യൂഡല്‍ഹി: തുടര്‍ച്ചയായ നാലാം മാസവും മൊത്തവില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്കില്‍ ഇടിവ്. ജനവരിയില്‍ 0.39 ശതമാനമായിരുന്നു കുറവ്. എന്നാല്‍ ഫെബ്രുവരിയില്‍ ഇത് 2.06 ശതമാനമയി.
ആഗോള വിപണിയില്‍ അസംസ്കൃത എണ്ണയുടെ വിലയിടിഞ്ഞതാണ് പണപ്പെരുപ്പനിരക്കിനെ സ്വാധീനിച്ചത്. റോയിട്ടേഴ്സിന്റെ സര്‍വേ പ്രകാരം നിരക്ക് 0.70 ശതമാനമാനം കുറയുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്.