രാജ്യത്തെ വിനോദ സഞ്ചാരമേഖലയുടെ വികസനത്തിനായി 820 കോടി രൂപയുടെ വായ്പ

ന്യൂഡല്‍ഹി: വിനോദ സഞ്ചാരമേഖലയുടെ വികസനത്തിനായി ഇന്ത്യക്ക് എ.ഡി.ബിയുടെ 820.72 കോടി രൂപയുടെ വായ്പ. ഇതുമായി ബന്ധപ്പെട്ട കരാറില്‍ തിങ്കളാഴ്ച ഇന്ത്യ ഒപ്പുവച്ചു.

പഞ്ചാബ്, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ വിനോദ സഞ്ചാര മേഖലയുടെ വികസനത്തിന് വേണ്ടിയാണ് തുക ഉപയോഗിക്കുക.

വിനോദ സഞ്ചാര മേഖലയിലെ അടിസ്ഥാന സൗകര്യങ്ങളുടെ വികസനം, സംരക്ഷണം, എന്നിവക്കു പുറമേ പ്രാദേശിക കമ്മ്യൂണിറ്റികളുടെ രൂപീകരണത്തിനും മേഖല ഏജന്‍സികളുടെ രൂപീകരണത്തിനും ഈ തുക ചെലവഴിക്കും.

മൂന്നു സംസ്ഥാനങ്ങളിലേയും വര്‍ഷങ്ങള്‍ പഴക്കമുള്ള പൈതൃക കെട്ടിടങ്ങളുടെ സംരക്ഷണത്തിനും വായ്പ ഉപകരിക്കുമെന്ന് എഡിബിയുടെ ഇന്ത്യന്‍ ഡയറക്ടര്‍ എം. തെരസ ഖൊ പറഞ്ഞു.

വിനോദ സഞ്ചാരമേഖലയുടെ വികസനം വഴി തദ്ദേശവാസികളുടെ വരുമാനം മെച്ചപ്പെടുത്താനും സാധിക്കും. അതിനായി കരകൗശല , മറ്റു വിനോദ പരിപാടികള്‍, ടൂറിസ്റ്റ് ഗൈഡ് എന്നീ മേഖലകളില്‍ അവര്‍ക്ക് പരിശീലനം നല്‍കും. നാലായിരം പേര്‍ക്കെങ്കിലും ഇതുവഴി തൊവില്‍ അവസരങ്ങള്‍ തുറക്കപ്പെടുമെന്നാണ് കരുതുന്നത്.

Top