രാജ്യസഭാ തെരഞ്ഞെടുപ്പ്: വി.എസ് വോട്ട് തേടി വിളിച്ചിട്ടില്ലന്ന് എം പി വീരേന്ദ്രകുമാര്‍

തിരുവനന്തപുരം: രാജ്യസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് വി.എസ് അച്യുതാനന്ദന്‍ വിളിച്ചിട്ടില്ലെന്ന് ജെഡിയു സംസ്ഥാന പ്രസിഡന്റ് എം പി വീരേന്ദ്രകുമാര്‍. ജെഡിയുവിലെ ആരുമായും വിഎസ് സംസാരിച്ചിട്ടില്ല. വി എസിനോട് സംസാരിച്ചിട്ട് ഏറെ നാളായെന്നും വീരേന്ദ്രകുമാര്‍ പറഞ്ഞു. പാര്‍ട്ടി എംഎല്‍എമാര്‍ യുഡിഎഫിനാണ് വോട്ടു ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി.

സംഘപരിവാറിന്റെ വെല്ലുവിളി നേരിടാന്‍ എല്‍ഡിഎഫുമായി വേദി പങ്കിടുമെന്നും വീരേന്ദ്രകുമാര്‍ പറഞ്ഞു.

Top