രാജ്യാന്തര ചലച്ചിത്ര മേള: ഇന്ത്യന്‍ പനോരമ ചിത്രങ്ങളുടെ പ്രദര്‍ശനം ഇന്ന്

പനാജി: രാജ്യാന്തര ചലച്ചിത്ര മേളയില്‍ ഇന്ത്യന്‍ പനോരമ ചിത്രങ്ങളുടെ പ്രദര്‍ശനം ഇന്ന് തുടങ്ങും. മറാത്തി ചിത്രമായ എലിസബത്ത് ഏകാദശിയാണ് ഈ വിഭാഗത്തിലെ ആദ്യ ചിത്രം. മലയാളത്തില്‍ നിന്നുള്ള ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം ഇന്ന് മേളയില്‍ പ്രദര്‍ശിപ്പിക്കും.

ഇന്ത്യന്‍ പനോരമയില്‍ 41 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുക. രഞ്ജിത്തിന്റെ ഞാന്‍, വേണുവിന്റെ മുന്നറിയിപ്പ് രാജീവ് രവിയുടെ ഞാന്‍ സ്റ്റീവ് ലോപ്പസ് എന്നിവയുള്‍പ്പെടെ ഏഴ് മലയാള ചിത്രങ്ങള്‍ പനോരമയിലുണ്ട്. 75 രാജ്യങ്ങളില്‍ നിന്നായി 179 ചിത്രങ്ങളാണ് 10 ദിവസത്തെ ചലചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്.

Top