രാജ്യാന്തര വിപണിയിലെ എണ്ണ- സ്വര്‍ണ്ണം വിലയിടിവ് സര്‍ക്കാരിന് ഗുണകരമാകും

മുംബൈ: രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെയും സ്വര്‍ണത്തിന്റെയും വിലയിടിയുന്നത് സര്‍ക്കാരിന് നേട്ടമാകും.

ഇറക്കുമതിയിലൂടെയുണ്ടാകുന്ന വിദേശനാണ്യനഷ്ടം വന്‍തോതില്‍ കുറയ്ക്കാന്‍ കഴിയുന്നതോടെ കറന്റ് അക്കൗണ്ട് കമ്മിയില്‍ കാര്യമായ ഇടിവുണ്ടാകാന്‍ വഴിയൊരുങ്ങും. രൂപയുടെ മൂല്യത്തിന് കരുത്തുമേകും.

ഒരു മാസത്തിനിടെ ഓയില്‍ വിലയില്‍ 15 ശതമാനമാണ് ഇടിവുണ്ടായത്. എണ്ണവിലയിടിവിന് ആനുപാതികമായി എക്‌സൈസ് തീരുവ ഉയര്‍ത്തുകയെന്ന തന്ത്രം പ്രയോഗിക്കുന്നതിനാല്‍ സര്‍ക്കാരിന് കോടികളുടെ നേട്ടമുണ്ടാകുക. ഇതിലൂടെമാത്രം സര്‍ക്കാരിന് ഒരുലക്ഷം കോടി രൂപയെങ്കിലും നേട്ടമുണ്ടാകുമെന്നാണ് വിലയിരുത്തല്‍.

സ്വര്‍ണമാണെങ്കില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലുമാണ്. സമീപ കാലയളവിലൊന്നും സ്വര്‍ണത്തിന്റെ വില വര്‍ധനയ്ക്ക് സാധ്യതയില്ലാത്തത് സര്‍ക്കാരിന് നേട്ടമാകും.

എണ്ണയുടെയും സ്വര്‍ണത്തിന്റെയും വിലയിടിവ് രാജ്യത്തെ വ്യവസായ മേഖലയ്ക്കുള്‍പ്പടെ ഗുണകരമാകും. മികച്ച മണ്‍സൂണ്‍ ലഭിക്കുമെന്നുകൂടി ഉറപ്പായതോടെ രാജ്യത്തെ സമ്പദ്ഘടനയ്ക്ക് അത് ഗുണകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Top