രാഷ്ട്രീയ വിമര്‍ശനങ്ങളെ വി.എസ് സഹിഷ്ണുതയോടെയല്ല കാണുന്നത്: മുഖ്യമന്ത്രി

തിരുവനന്തപുരം: വിഎസിനെതിരെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.രാഷ്ട്രീയ വിമര്‍ശനങ്ങളെ വി.എസ് സഹിഷ്ണുതയോടെയല്ല കാണുന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ആന്റണിക്കെതിരായ വി.എസിന്റെ പ്രസ്താവന അദ്ദേഹത്തിന്റെ സ്ഥാനത്ത് ഇരുക്കുന്നയാള്‍ക്ക് യോജിച്ചതല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വി.എസിന് അരുവിക്കരക്കാര്‍ മറുപടി നല്‍കുമെന്നും അരുവിക്കരയില്‍ സിപിഎം മൂന്നാം സ്ഥാനത്തേക്ക് പോയാല്‍ അത്ഭുതപ്പെടാനില്ലെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ വിലയിരുത്തലാകും അരുവിക്കരയില്‍ ഉപതെരഞ്ഞെടുപ്പ് ഫലമെന്നും ഉമ്മന്‍ ചാണ്ടി വിശദമാക്കി.

സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെ കുറിച്ച് പറയാന്‍ പ്രതിപക്ഷത്തിനാവുന്നില്ല. അഴിമതിയുടെ പേരില്‍ ആരോപണം ഉന്നയിക്കുന്നത് മറ്റൊന്നും പറയാനില്ലാത്തതിനാല്‍. പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ ജനങ്ങള്‍ തള്ളിയതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Top