രുചിമേളത്തിന്റെ കഥ പറയുന്ന രാജീവ്‌നാഥ് സംവിധാനം ചെയ്യുന്ന ചിത്രം രസം 23ന് എത്തും. ഇന്ദ്രജിത്ത്, നെടുമുടി വേണു എന്നിവര്‍ പ്രധാന വേഷം ചെയ്യുന്ന സിനിമയില്‍ മോഹന്‍ലാലിന് അതിഥി വേഷമാണ്. മോഹന്‍ലാല്‍ സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലായി തന്നെയാണ് ഈ ചിത്രത്തില്‍ എത്തുന്നത്.
സിനിമയുടെ ഭൂരിഭാഗവും ഗള്‍ഫിലാണ് ചിത്രീകരിച്ചത്. സുദീപ് കുമാറിന്റെ കഥയ്ക്ക് സുദീപ് കുമാറും രാജീവ്‌നാഥും നെടുമുടി വേണുവും ചേര്‍ന്ന് തിരക്കഥ എഴുതുന്നു. സംഭാഷണം നെടുമുടി വേണു. ഭക്ഷണം, രുചി, റെസ്‌റ്റോറന്റുകള്‍, കാറ്ററിംഗ് സേവനങ്ങള്‍ എന്നിവയെ ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്.