രൂപേഷിനെയും സംഘത്തെയും പത്ത് ദിവസത്തെ ക്യൂ ബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു

കോയമ്പത്തൂര്‍: മാവോയിസ്റ്റ് നേതാവ് രൂപേഷിനെയും സംഘത്തെയും പത്ത് ദിവസത്തെ ക്യൂ ബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു. കോയമ്പത്തൂര്‍ കോടതിയാണ് ഇവരെ പോലീസ് കസ്റ്റഡിയില്‍ വിട്ടത്.

കഴിഞ്ഞ ദിവസം അറസ്റ്റിലായ രൂപേഷിനെയും സംഘത്തെയും നേരത്തെ ജൂണ്‍ മൂന്ന് വരെ ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരുന്നു. ഇതിന് പിന്നാലെയാണ് കസ്റ്റഡി ആവശ്യം ഉന്നയിച്ച് തമിഴ്‌നാട് ക്യൂ ബ്രാഞ്ച് അപേക്ഷ സമര്‍പ്പിച്ചത്.

കേരള പോലീസ് സംഘത്തിന് വിട്ടുകിട്ടുന്നതിനുള്ള അപേക്ഷ സമര്‍പ്പിച്ചില്ല. ക്യൂ ബ്രാഞ്ച് കസ്റ്റഡി കാലാവധി അവസാനിക്കുന്നതിന് പിന്നാലെ കേരള പോലീസ് കസ്റ്റഡി അപേക്ഷ നല്കിയേക്കും.

Top