കായംകുളം: രേഖകളില്ലാതെ രേഖകളില്ലാതെ ജാര്‍ഖണ്ഡില്‍ നിന്നെത്തിച്ച 11 കുട്ടികളെ കായംകുളത്ത് റെയില്‍വേ പോലീസ് പിടികൂടി.
ഏറനാട് എക്‌സ്പ്രസില്‍ എത്തിയ കുട്ടികളെയാണു പിടികൂടിയത്. സംശയാസ്പദമായ സാഹചര്യത്തില്‍ കുട്ടികളെ കണ്ട യാത്രക്കാരാണ് ആര്‍.പി.എഫിനെ അറിയിച്ചത്.
കുട്ടികളെ പത്തനാപുരത്തെ മതപഠനശാലയിലേക്കു കൊണ്ടു വന്നതാണെന്ന് ആര്‍.പി.എഫ് അറിയിച്ചു.
അഞ്ചിനും 12നുമിടിയില്‍ പ്രായമുള്ള കുട്ടികളാണ് പിടിയിലായത്. മതിയായ രേഖകള്‍ ഇല്ലാതെയാണ് കുട്ടികളെ കൊണ്ടുവന്നത്. സംശയാസ്പദമായ സാഹചര്യത്തില്‍ കുട്ടികളെ കണ്ടതിനെ തുടര്‍ന്ന് യാത്രക്കാരാണ് ആര്‍.പി.എഫിനെ വിവരം അറിയിച്ചത്.
കസ്റ്റഡിയിലെടുത്ത കുട്ടികളെ ആലപ്പുഴ ചൈല്‍ഡ് ലൈനിന്റെ സംരക്ഷണയിലേക്കു മാറ്റി. കുട്ടികളുടെ രേഖകള്‍ ഹാജരാക്കാന്‍ മതപഠനശാലയ്ക്ക് ആര്‍.പി.എഫ് നിര്‍ദേശം നല്‍കി.
നേരത്തെ മലപ്പുറം, കോഴിക്കോട് ജില്ലകളിലേക്കും കുട്ടികളെ അനധികൃതമായി കൊണ്ടുവന്നിരുന്നത് പോലീസ് പിടികൂടിയിരുന്നു.