മുംബൈ: റിസര്‍വ് ബാങ്ക് പുതിയ വായ്പ നിരക്കുകള്‍ പ്രഖ്യാപിച്ചു. എന്നാല്‍ വായ്പാ നിരക്കുകളില്‍ ആര്‍ബിഐ മാറ്റം വരുത്തിയിട്ടില്ല. നാണയപ്പെരുപ്പം കുറയുന്ന സാഹചര്യത്തില്‍ പലിശ നിരക്കില്‍ കുറവു വരുത്തുമെന്ന് കരുതിയിരുന്നെങ്കിലും മാറ്റമുണ്ടായിട്ടില്ല. റിസര്‍വ് ബാങ്ക് വാണിജ്യ ബാങ്കുകള്‍ക്ക് നല്കുന്ന ഹ്രസ്വകാല വായ്പ (റിപോ)യുടെ പലിശനിരക്ക് എട്ടു ശതമാനമായി തുടരും. റിവേഴ്സ് റിപോ നിരക്കുകളില്‍ ഏഴു ശതമാനവും ബാങ്കുകളുടെ കരുതല്‍ ധന അനുപാതം(സിആര്‍ആര്‍) നാലുശതമാനവുമായി നിലനിര്‍ത്തി. എസ്എല്‍ആര്‍ 22 ശതമാനായും നിലനിര്‍ത്തിയിട്ടുണ്ട്. ജനുവരി 15ന് അപ്രതീക്ഷിതമായി കാല്‍ശതമാനം നിരക്കു കുറച്ചിരുന്നു. 20 മാസത്തിനു ശേഷമാണു നിര്‍ണായകമായ റീപോ നിരക്കു കുറച്ചത്.