റോബര്‍ട്ട് മുഗാബെ ആഫ്രിക്കന്‍ യൂണിയന്‍ ചെയര്‍മാന്‍

അഡിസ് അബാബ: സിംബാബ്‌വെ പ്രസിഡന്റ് റോബര്‍ട്ട് മുഗാബെ(90)യെ ആഫ്രിക്കന്‍ യൂണിയന്‍ ചെയര്‍മാനായി തിരഞ്ഞെടുത്തു. മൗറിതാനിയുടെ മുഹമ്മദ് അബ്‌ദേല്‍ അസിസ് സ്ഥാനമൊഴിയുന്ന സാഹചര്യത്തിലാണ് മുഗാബെയെ തെരഞ്ഞെടുത്തത്. എത്യോപ്യയില്‍ നടന്ന ആഫ്രിക്കന്‍ യൂണിയന്‍ ഉച്ചകോടിയിലാണ് മുഗാബെയെ ചെയര്‍മാനായി തെരഞ്ഞെടുത്തത്.

ആഫ്രിക്ക നേരിടുന്ന കാലാവസ്ഥ വ്യതിയാനം, തീവ്രവാദി ആക്രമണങ്ങള്‍, എബോള എന്നിവയ്‌ക്കെതിരെ ഒത്തൊരുമിച്ചുള്ള ശ്രമങ്ങള്‍ ഉച്ചകോടി നടത്തും. ബോക്കൊ ഹറാമിനെതിരെ അഞ്ച് രാജ്യങ്ങള്‍ ചേര്‍ന്ന് 7500 അംഗ സേനയ്ക്ക് രൂപം നല്‍കാന്‍ ഉച്ചകോടിയില്‍ തീരുമാനമായി. ആഫ്രിക്കന്‍ യൂണിയനില്‍ 54 രാജ്യങ്ങള്‍ അംഗങ്ങളാണ്.

Top