റോയല്‍ എന്‍ഫീല്‍ഡിന്റെ വാറന്റി വര്‍ദ്ധിപ്പിക്കാന്‍ കമ്പനി തീരുമാനിച്ചു. മറ്റ് കമ്പനികളെ അപേക്ഷിച്ച് വളരെ കുറഞ്ഞ വാറന്റിയാണ് റോയല്‍ എന്‍ഫീല്‍ഡ് നല്‍കിയിരുന്നത്. ഒരു വര്‍ഷമോ അല്ലെങ്കില്‍ 10000 കിലോമീറ്ററോ ആയിരുന്നു വാറന്റി.
ജനുവരി മുതല്‍ വാങ്ങുന്ന വാഹനങ്ങള്‍ക്ക് കമ്പനി രണ്ട് വര്‍ഷമോ അല്ലെങ്കില്‍ 20,000 കിലോമീറ്ററോ വാറന്റി നല്‍കും.റോയല്‍ എന്‍ഫീല്‍ഡ് ഒരു നൂറ്റാണ്ടോളമായി പിന്തുടര്‍ന്ന് വന്ന ലോഗോ അടുത്തെയിടെ പരിഷ്‌കരിച്ചിരുന്നു.
അടുത്തിടെയാണ് റോയല്‍ എന്‍ഫീല്‍ഡിന്റെ പ്രസിഡന്റായി രുദ്രതേജ് സിങ് സ്ഥാനമേല്‍ക്കുകയും ചെയ്തിരുന്നു. വില്‍പ്പന വര്‍ദ്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ കൂടുതല്‍ മാറ്റങ്ങള്‍ക്കൊരുങ്ങുകയാണ് കമ്പനി.