റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ മോഡല്‍ റൈഡേഴ്‌സ് മാനിയയില്‍ അവതരിപ്പിക്കും

ആഗോളവിപണിയില്‍ പേരുണ്ടാക്കിയതിനുപുറമെ തങ്ങളുടെ ബ്രാന്‍ഡിന്റെ മോഡലുകളും വളര്‍ത്തുകയാണ് റോയല്‍ എന്‍ഫീല്‍ഡ്. സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്കായി റോയല്‍ എന്‍ഫീല്‍ഡിന്റെ അടുത്ത പടക്കുതിര ഹിമാലയന്‍ റോഡിലേക്കിറങ്ങാന്‍ സജ്ജമായിക്കഴിഞ്ഞു. എന്നാല്‍ ഇപ്പോള്‍ കൂടുതല്‍ സ്‌പൈ ഷോട്ടുകളും പുറത്തുവന്നിരിക്കുന്നു.

4 അനലോഗ് ഡയലുകളാണ് ക്ലസ്റ്ററിലുള്ളത്. ഏറ്റവും വലിയ ഡയല്‍ സ്പീഡോ മീറ്ററാണ്. ട്രിപ് മീറ്ററിന്റെ ഡിജിറ്റല്‍ ഡിസ്‌പ്ലേയുമുണ്ട്. കൂടാതെ ഓഡോ മീറ്ററും ഡിജിറ്റല്‍ ക്ലോക്കുമുണ്ട്.

കൂടാതെ ഓയില്‍ കൂള്‍ഡ് എന്‍ജിനായിരിക്കും വാഹനത്തിലെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

എന്നാല്‍ ഇപ്പോള്‍ പ്രമുഖ ഓട്ടോമോട്ടീവ് വെബ്‌സൈറ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ഗോവയില്‍ നവംബറില്‍ നടക്കുന്ന റൈഡേഴ്‌സ് മാനിയയില്‍ അവതരണമുണ്ടാകുമത്രെ. റോയല്‍ എന്‍ഫീല്‍ഡ് ആരാധകരെല്ലാം ഒത്തുകൂടുന്ന കിടിലന്‍ പരിപാടിയായ വര്‍ഷം തോറും ഗോവയില്‍ നടന്നുവരുന്ന റൈഡേഴ്‌സ് മാനിയ അതിവേഗക്കാരുടെ ആവേശപോരാട്ടമാണ്.

ബുള്ളറ്റ് സങ്കല്‍പ്പങ്ങളെ തകിടം മറിക്കുന്ന എന്നാല്‍ കഫേറേസറിനോട് അടുത്തുനില്‍ക്കുന്ന ഒരു രൂപമാണ് റോയല്‍ എന്‍ഫീല്‍ഡ് ഒരുക്കിയിരിക്കുന്നത്.കോണ്‍ടിനെന്റല്‍ ജിടിയില്‍നിന്നും ചിലരൂപഘടനകള്‍ കൈക്കൊണ്ടിട്ടുണ്ടെങ്കിലും ഭാവം വന്യമാണ്. 410 സിസി സിംഗിള്‍ ബ്ലോക്ക് എയര്‍ കൂള്‍ഡ്എഞ്ചിനാണ്. 750 സിസി എഞ്ചിനും ചിലപ്പോള്‍ ഹിമാലയനിലേക്ക് എത്തിയേക്കാമെന്ന അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്.

വില്‍പ്പന വര്‍ദ്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ കൂടുതല്‍ മാറ്റങ്ങള്‍ക്കൊരുങ്ങുകയാണ് കമ്പനി. മറ്റ് കമ്പനികളെ അപേക്ഷിച്ച് വളരെ കുറഞ്ഞ വാറന്റിയാണ് റോയല്‍ എന്‍ഫീല്‍ഡ് നല്‍കിയിരുന്നത്.

ഒരു വര്‍ഷമോ അല്ലെങ്കില്‍ 10000 കിലോമീറ്ററോ ആയിരുന്നു വാറന്റി. ജനുവരി മുതല്‍ വാങ്ങുന്ന വാഹനങ്ങള്‍ക്ക് കമ്പനി രണ്ട് വര്‍ഷമോ അല്ലെങ്കില്‍ 20,000 കിലോമീറ്ററോ വാറന്റി നല്‍കുന്നുണ്ട്.

Top