മോഹന്‍ലാലിനെ വേട്ടയാടുന്നത് അവസാനിപ്പിക്കണമെന്ന് മമ്മൂട്ടി

കൊച്ചി: ലാലിസം വിവാദത്തില്‍ മോഹന്‍ലാലിനെ പിന്തുണച്ച് മമ്മൂട്ടി രംഗത്ത്. ലാലിനെ വേട്ടയാടുന്നത് അവസാനിപ്പിക്കണമെന്ന ആവശ്യവുമായാണ് മമ്മൂട്ടി രംഗത്തെത്തിയിരിക്കുന്നത്. മോഹന്‍ലാലിനെ വെറുതെ വിടണമെന്നും അദ്ദേഹത്തെ സംഘര്‍ഷമില്ലാത്ത മനസോടെ സിനിമയില്‍ തുടരാന്‍ അനുവദിക്കണമെന്നും മമ്മൂട്ടി മാധ്യമങ്ങലോട് ആവശ്യപ്പെട്ടു.

മോഹന്‍ലാല്‍ നമ്മുടെ അഭിമാനമാണ്. വിവാദങ്ങള്‍ കൊണ്ട് ഗെയിംസിന്റെ ശോഭ കെടുത്തരുതെന്നും അദ്ദേഹം പറഞ്ഞു.

ദേശീയഗെയിംസിനോടനുബന്ധിച്ച് അവതരിപ്പിച്ച ലാലിസം പരാജയപ്പെട്ടതിനെ തുടര്‍ന്ന് മോഹന്‍ലാലിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നിരുന്നത്. സോഷ്യല്‍ മീഡിയകളില്‍ സൂപ്പര്‍താരത്തിനെതിരെ വന്‍ പ്രതിഷേധമായിരുന്നു അലയടിച്ചത്. ഈ സാഹചര്യത്തിലാണ് മോഹന്‍ലാലിനെ പിന്തുണച്ച് മമ്മൂട്ടി രംഗത്തെത്തിയിരിക്കുന്നത്. മമ്മൂട്ടിയെ കൂടാതെ മറ്റു പലതാരങ്ങളും മോഹന്‍ലാലിന് പിന്തുണയറിയിച്ചിട്ടുണ്ടെന്നാണ് അറിയാന്‍ കഴിയുന്നത്.

അതേസമയം, ലാലിസം വിവാദത്തില്‍ പിന്തുണ തേടി ടി.കെ രാജീവ് കുമാര്‍ ഫെഫ്കയെ സമീപിച്ചു. തന്നെ വേട്ടയാടാന്‍ ശ്രമിക്കുന്നുവെന്നും അദ്ദേഹം ഫെഫ്കയില്‍ പരാതിപ്പെട്ടിട്ടുണ്ട്.

Top