ലിബിയയില്‍ കുടുങ്ങിക്കിടക്കുന്ന നഴ്‌സുമാരെ കൊണ്ടുവരാന്‍ നടപടി സ്വീകരിക്കും:സുഷമ സ്വരാജ്

ന്യൂഡല്‍ഹി:ലിബിയയില്‍ കുടുങ്ങിക്കിടക്കുന്ന നഴ്‌സുമാരെ തിരികെ നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് അറിയിച്ചതായി സാംസ്‌കാരിക വകുപ്പ് മന്ത്രി കെ.സി.ജോസഫ്. ലിബിയയിലെ നഴ്‌സുമാരെ നാട്ടിലെത്തിക്കാന്‍ നടപടി വേണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം സുഷമയെ കണ്ടിരുന്നു. മലയാളികള്‍ അടക്കം 87 നഴ്‌സുമാരാണ് ലിബിയയില്‍ കുടുങ്ങിക്കിടക്കുന്നത്.

Top