മലപ്പുറം: മുസ്ലീം ലീഗ് ഇടതുപക്ഷത്തേക്കുവരുമോയെന്നു ചിലര്‍ക്ക് പേടിയാണെന്ന് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി. ലീഗ് അപ്പുറത്തേക്ക് വന്നാല്‍ എന്താകുമെന്നാണ് പ്രതിപക്ഷത്തെ ചിലരുടെ പേടി. പോകുന്നവരങ്ങുപോയാല് മതിയെന്നും അതിനിടയ്ക്ക് ആരും ആരെയും കൊട്ടണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ലീഗ് ഇപ്പോള്‍ എവിടെയാണോ, അവിടെ ഉറച്ചുനില്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.