ലെനോവോ പുതിയ ബജറ്റ് 4ജി സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യയില്‍ എത്തിക്കുന്നു. അടുത്ത സിഇഎസ് 2015-ല്‍ ലോഞ്ചിംഗ് നടത്തിയതിനു ശേഷം ഉടന്‍ തന്നെ ഇന്ത്യന്‍ വിപണിയിലെത്തിക്കുമെന്നാണ് ലെനോവോയുടെ വാഗ്ദാനം. വിലയും മറ്റു വിശദാംശങ്ങളും സിഇഎസില്‍ വെളിപ്പെടുത്തുമെന്നാണ് കമ്പനിയുടെ പ്രഖ്യാപനം.
ലെമണ്‍ കെ3 എന്ന പേരില്‍ ചൈനീസ് വിപണിയില്‍ ലെനോവോ അടുത്ത കാലത്ത് ഒരു മോഡല്‍ പുറത്തിറക്കിയിരുന്നു. ഏകദേശം 6000 രൂപയാണ് (599 ചൈനീസ് യുവാന്‍) ഈ മോഡലിന്റെ ചൈനയിലെ വില. ഈ മോഡലാവും ഇന്ത്യയിലെക്കെത്തുന്നതെന്നു കരുതപ്പെടുന്നു.
അഞ്ചിഞ്ച് ഡിസ്പ്‌ളേയുള്ള കെ3 മോഡല്‍ പ്രവര്‍ത്തിക്കുന്നത് ആന്‍ഡ്രോയിഡ് കിറ്റ്ക്ാറ്റ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ്. 720 ഗുണം 1280 പിക്‌സലാണ് റസല്യൂഷനുള്ള ഐപിഎസ് ഡിസ്പ്‌ളേ, 294പിപിഐ പിക്‌സല്‍ ഡെന്‍സിറ്റി, 1.2 ജിഗാഹാട്ട്‌സ് ക്‌ളോക്ക് സ്ഫീഡുള്ള ക്വാഡ്‌കോര്‍ ക്വാല്‍കം സ്‌നാപ്ഡ്രാഗണ്‍ 410 പ്രൊസസര്‍, 1ജീബി റാം എന്നിവയാണ് പ്രധാന ഫീച്ചറുകള്‍.
താരതമ്യേന ഉയര്‍ന്ന 16 ജീബി ഇന്‍ബില്‍റ്റ് മെമ്മറിയ്ക്കു പുറമെ മൈക്രോ എസ്ഡി കാര്‍ഡ് സ്‌ളോട്ടും നല്‍കിയിരിക്കുന്നുവെന്നത് മോഡലിനെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു. 8 എംപിയുടെ പ്രൈമറി ക്യാമറയും 2 എംപിയുടെ മുന്‍ക്യാമറയും നല്‍കിയിരിക്കുന്നു. 2300 മില്ലി ആമ്പിയര്‍ ബാറ്ററിയാണ് ഉപയോഗിച്ചിരിക്കുന്നത്.