വാഷിംഗ്ടണ്‍: ലൈബീരിയന്‍ തലസ്ഥാനമായ മോണ്‍റോവിയയില്‍ എബോള രോഗികള്‍ക്കായി യുഎസ് പ്രത്യേക ആശുപത്രി ആരംഭിച്ചു. യുഎസ് പ്രതിരോധ വിഭാഗത്തിന്റെ ശ്രമഫലമായാണ് ആശുപത്രി നിര്‍മ്മിച്ചത്.
മോണ്‍റോവിയയില്‍ നിന്നും 60 കിലോ മീറ്റര്‍ അകലെയുള്ള പ്രദേശമായ ടബ്മാന്‍ബര്‍ഗിലാണ് ആശുപത്രി. 25 കിടക്കയുള്ള ആശുപത്രിയില്‍ 65 ആരോഗ്യ പ്രവര്‍ത്തകരാണ് പരിചരണത്തിനായുള്ളത്. ലൈബീരിയയില്‍ രണ്ടായിരത്തിലധികം പേരാണ് എബോള ബാധിച്ച് മരിച്ചത്.