സോച്ചി: ലോക ചെസ് ചാമ്പ്യന്‍ഷിപ്പില്‍ വിശ്വനാഥന് ആനന്ദിന് വീണ്ടും സമനില. ആനന്ദും മാഗ്നസ് കാള്‍സണും തമ്മിലുള്ള അഞ്ചാം ഗെയിം സമനിലയില്‍ പിരിഞ്ഞു. സമനില പാലിച്ചതോടെ ഇരുവരും അരപോയിന്റ് വീതം പങ്കിട്ട് 2.5 പോയന്റ് നേടി തുല്യത പാലിച്ചു. വെള്ളക്കരുക്കളുമായി കളിച്ച ആനന്ദിന് കളിയില്‍ വ്യക്തമായ മുന്‍തൂക്കമുണ്ടായിരുന്നെങ്കിലും അത് വിജയത്തിലെത്തിക്കാനായില്ല.
12 ഗെയിമുള്ള മത്സരത്തില്‍ ഇതുവരെ ഓരോ ഗെയിം മാത്രമാണ് ഇരുവര്‍ക്കും ജയിക്കാനായിട്ടുള്ളത്.