കറാച്ചി: 2015ല്‍ നടക്കാനിരിക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിനു ശേഷം ഏകദിനത്തോട് ഗുഡ്ബൈ പറയുമെന്ന് പാകിസ്താന്റെ എക്കാലത്തെയും മികച്ച ഓള്‍റൗണ്ടറായ ശാഹിദ് അഫ്രീദി പറഞ്ഞു. എന്നാല്‍, ട്വന്റി ക്രിക്കറ്റില്‍ തുടര്‍ന്ന് കളിക്കുമെന്നും താരം വ്യക്തമാക്കി.
2016ല്‍ ഇന്ത്യയില്‍ നടക്കുന്ന ട്വന്റി ലോകകപ്പില്‍ കിരീടം നേടിയതിനു ശേഷം വിരമിക്കണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും 34 കാരനായ അഫ്രീദി അറിയിച്ചു. നേരത്തെ 2010ല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് താരം വിരമിച്ചിരുന്നു.
പരിക്കേറ്റ മിസ്ബാഹുല്‍ ഹഖിനു പകരം സമാപിച്ച ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയില്‍ അഫ്രീദിയാണ് പാകിസ്താനെ നയിച്ചിരുന്നത്.