ന്യൂഡല്‍ഹി: ലോകകപ്പ് ടീമില്‍ നിന്ന് യുവരാജിനെയും സെവാഗിനെയും ഒഴിവാക്കിയത് മണ്ടത്തരമെന്ന് പാക് ഇതിഹാസ സ്പിന്നര്‍ അബ്ദുള്‍ ഖാദിര്‍. മികച്ച പ്രതിഭയുളള താരങ്ങളെ ഒഴിവാക്കിയ സെലക്ടര്‍ ബോര്‍ഡിന്റെ നടപടി നിര്‍ഭാഗ്യകരമായി പോയെന്നും അദ്ദേഹം പറഞ്ഞു.
താന്‍ സജീവ ക്രിക്കറ്റില്‍ നിന്നും വിരമിക്കില്ലെന്നും അടുത്ത രണ്ട് വര്‍ഷം കൂടി താന്‍ ക്രിക്കറ്റില്‍ സജീവമാകുമെന്ന് വിരേന്ദര്‍ സെവാഗ് വ്യക്തമാക്കിയിരുന്നു. ഒരു റേഡിയോ ചാനല്‍ നടത്തിയ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മോശം ഫോമിന്റെ പേരിലാണ് ഇന്ത്യയുടെ ലോകകപ്പ് സ്ക്വാഡില്‍ നിന്ന് സെവാഗിനെ ഒഴിവാക്കിയത്.