കരുത്തുറ്റ പെര്‍ഫോമന്‍സും കുറഞ്ഞ മലീനകരണവുമായി ഹ്യുണ്ടേയ്യുടെ പുതിയ കാര്‍ കണ്‍സെപ്റ്റ് എന്‍ 2025 വിഷന്‍ ഗ്രാന്റ് ടുറിസ്‌മോ. ഹ്യുണ്ടേയ്യുടെ പെര്‍ഫോമന്‍സ് വകഭേദമായ എന്‍ ബ്രാന്‍ഡിലുള്ള കണ്‍സെപ്റ്റ് കാറാണ് 2025 ഗ്രാന്റ് ടുറിസ്‌മോ.
കഴിഞ്ഞ ഫ്രാങ്ക്ഫുട്ട് ഓട്ടോഷോയില്‍ ഹ്യുണ്ടേയ് പ്രദര്‍ശിപ്പിച്ച മോഡല്‍ ഏറെ ജനശ്രദ്ധ നേടിയിരുന്നു. ലോകത്തിലെ ആദ്യത്തെ മാസ് പ്രൊഡക്ഷന്‍ ഹൈഡ്രജന്‍ ഫ്യുവല്‍ സെല്‍ കാര്‍ എന്ന ഖ്യതിയില്‍ പുറത്തിറങ്ങാനിരിക്കുന്ന എന്‍ 2025 ഗ്രാന്റ് ടൂറിസ്‌മോ ഹ്യുണ്ടേയ്യുടെ ഏറ്റവും മികച്ച പെര്‍ഫോമന്‍സ് കാറായിരിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
സിഎഫ്ആര്‍പി മോണോകോക്ക് ഷാസി ഉപയോഗിക്കുന്ന കാറിന് ഏകദേശം 850 ബിഎച്ച്പി കരുത്തുണ്ടാകും. ഫ്യുവല്‍ സെല്ലും സൂപ്പര്‍ കപ്പാസിറ്റര്‍ സിസ്റ്റവും ചേര്‍ന്നായിരിക്കും വാഹനത്തിന് ഇത്ര അധികം കരുത്ത് പകരുന്നത്. മി!ഡ് എഞ്ചിനുള്ള കാറിന്റെ ഭാരം കുറയ്ക്കുന്നതിനായി കാര്‍ബണ്‍ ഫൈബര്‍ റിഇന്‍ഫോഴ്‌സിഡ് പ്ലാസ്റ്റിക്ക് മോണോക്കോക്ക് ഷാസിയാണ് ഉപയോഗിച്ചിരിക്കുന്നത്. ഏകദേശം 972 കിലോഗ്രാമാണ് എന്‍ 2025 വിഷന്‍ ജിടിയുടെ ഭാരം.