ലോകത്ത് മൂന്നിലൊന്നു വനിതകളും ഗാര്‍ഹിക പീഡനത്തിനിരയാകുന്നു

ജനീവ: ലോകത്ത് മൂന്നിലൊരു വനിത പങ്കാളിയില്‍ നിന്നോ വീട്ടില്‍ നിന്നോ ശാരീരികമായോ മാനസികമായോ പീഡനമേല്‍ക്കുന്നതായി ലോകാരോഗ്യ സംഘടന. രാജ്യങ്ങളില്‍ സ്ത്രീ പീഡനങ്ങള്‍ക്കെതിരേ ശക്തമായ നിയമങ്ങള്‍ ഉണ്ടായിരിക്കുമ്പോഴും അവസ്ഥയില്‍ മാറ്റം വരുന്നില്ല.

തൊഴിലിടങ്ങളിലും സമൂഹത്തിലും ലിംഗവിവേചനം നേരിടേണ്ടിവരുന്നു. മതിയായ പരിഗണനയും അര്‍ഹമായ അവസരങ്ങളും നഷ്ടപ്പെടുന്നു. ആരോഗ്യമേഖലയിലും നിയമമേഖലയിലും സ്ത്രീകള്‍ക്കു മതിയായ പരിഗണനയില്ല-റിപോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. സ്ത്രീ പീഡനങ്ങള്‍ക്കെതിരേ നിലവില്‍ നടക്കുന്ന ബോധവല്‍ക്കരണങ്ങള്‍ ചെറിയ അളവില്‍ മാത്രമേ ഫലപ്രദമാവുന്നുള്ളൂ.

പീഡനങ്ങള്‍ സ്ത്രീകളില്‍ ശാരീരികവും മാനസികവുമായ ആഘാതങ്ങള്‍ സൃഷ്ടിക്കുന്നതായും റിപോര്‍ട്ട് പറയുന്നു.

Top