ലോറി സമരം പിന്‍വലിച്ചു

തിരുവനന്തപുരം: വാളയാര്‍ ചെക്ക് പോസ്റ്റിലെ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ലോറി ഉടമകളുടെയും തൊഴിലാളികളുടെയും അനിശ്ചിതകാല സമരം പിന്‍വലിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ധനകാര്യമന്ത്രി കെ.എം മാണിയും ലോറി ഉടമകളുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം. വാളയാര്‍ ചെക്ക് പോസ്റ്റിലെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനും കൗണ്ടറുകളുടെ എണ്ണം കൂട്ടാനും യോഗത്തില്‍ തീരുമാനമായി.

ആള്‍ ഇന്ത്യാ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് കോണ്‍ഗ്രസ് (എ.ഐ.എം.ടി.സി), കേരള തമിഴ്‌നാട് ലോറി ഓണേഴ്‌സ് കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി, കേരള ലോറി ഓണേഴ്‌സ് വെല്‍ഫെയര്‍ ഫെഡറേഷന്‍ എന്നീ സംഘടനകളാണ് അനിശ്ചിതകാല സമരം പ്രഖ്യാപിച്ചത്. സമരത്തെ തുടര്‍ന്ന് കേരളത്തിലേക്കുളള ചരക്ക് ഗതാഗതം പൂര്‍ണമായി സ്തംഭിച്ചിരുന്നു.

Top