ടോക്കിയോ: വടക്കന്‍ ജപ്പാനില്‍ അതിശക്തമായ ഭൂചലനം അനുഭവപ്പെട്ടു. ഹൊന്‍ഷു ദ്വീപിലാണു റിക്ടര്‍ സ്കെയിലില്‍ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. യുഎസ് ജിയോളജിക്കല്‍ സര്‍വേ അധികൃതരണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
ഭൂചലനത്തെത്തുടര്‍ന്ന് അധികൃതര്‍ സുനാമി മുന്നറിയിപ്പു പുറപ്പെടുവിച്ചു. ഒരു മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ അടിച്ചേക്കുമെന്ന മുന്നറിയിപ്പിനെത്തുടര്‍ന്നു തീരപ്രദേശങ്ങളില്‍ നിന്നു ജനങ്ങളെ ഒഴിപ്പിച്ചു. ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ടു ചെയ്തിട്ടില്ല. ഹൊന്‍ഷു ദ്വീപില്‍ നിന്ന് 77 കിലോമീറ്റര്‍ അകലെയുള്ള മിയാക്കോയിലാണു ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.
ഈ പ്രദേശങ്ങളില്‍ ഇതിന് മുമ്പും നിരവധി തവണ ഭൂചലനം അനുഭവപ്പെട്ടിട്ടുണ്ട്. 2011ല്‍ ഉണ്ടായ ഭൂചലനത്തിലും സുനമായിലും 18,000 പേര് കൊല്ലപ്പെട്ടിരുന്നു.