ന്യൂഡല്‍ഹി: വിമുക്തഭടന്മാര്‍ക്കായുള്ള ‘വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍’ പദ്ധതി ഉടന്‍ നടപ്പിലാക്കുമെന്ന് പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍. പദ്ധതിയുമായി ബന്ധപ്പെട്ട് നിരവധി സങ്കീര്‍ണതകളുണ്ടെന്ന് പരീക്കര്‍ പറഞ്ഞു. ഇത് പരിഹരിക്കാന്‍ താന്‍ ശ്രമിച്ചുവരികയാണ്. മന്ത്രാലയത്തിന്റെ നിര്‍ദ്ദേശങ്ങള്‍ ഫെബ്രുവരി 17ന് ധനമന്ത്രാലയത്തിന് അയയ്ക്കുമെന്നും പരീക്കര്‍ അറിയിച്ചു.
ആവശ്യവുമായി തന്നെ സന്ദര്‍ശിച്ച 27 പേരടങ്ങുന്ന വിമുക്തഭടന്മാരുടെ സംഘടനാ പ്രതിനിധികളോട് പദ്ധതി നടപ്പിലാക്കുന്നതിനായുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് പരീക്കര്‍ പറഞ്ഞു.
വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് ഞായറാഴ്ച ഡല്‍ഹിയില്‍ വിമുക്ത ഭടന്മാര്‍ റാലി സംഘടിപ്പിച്ചിരുന്നു.