വധഭീഷണി: ജസ്റ്റിസ് ദീപക് മിശ്രയുടെ സുരക്ഷ ശക്തമാക്കി

ന്യൂഡല്‍ഹി: വധഭീഷണിയുടെ പശ്ചാത്തലത്തില്‍ യാക്കൂബ് മേമനെ തൂക്കിക്കൊല്ലാന്‍ വിധിച്ച സുപ്രീംകോടതി ജഡ്ജി ദീപക് മിശ്രയുടെ സുരക്ഷ ശക്തമാക്കി. യാത്രാവേളകളിലും വസതിയിലും സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ബുള്ളറ്റ് പ്രൂഫ് കാറും കമാന്‍ഡോകളെയുമാണ് കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ചത്. കേന്ദ്ര അര്‍ധസൈനിക സേനാംഗങ്ങളാണ് ഔദ്യോഗിക വസതിയില്‍ സുരക്ഷ ഉറപ്പാക്കുക.

യാക്കൂബ് മേമനെ തൂക്കിക്കൊല്ലാന്‍ വിധിച്ച സുപ്രീംകോടതി ബെഞ്ചിനെ നയിച്ച ജസ്റ്റിസ് ദീപക് മിശ്രക്ക് കഴിഞ്ഞ ദിവസമാണ് വധഭീഷണി കുറിപ്പ് ലഭിച്ചത്. മിശ്രയുടെ ഡല്‍ഹിയിലെ ഔദ്യോഗിക വസതിയുടെ പിന്‍ഭാഗത്ത് എറിഞ്ഞ നിലയില്‍ കണ്ടെ ത്തിയ ഹിന്ദിയിലുള്ള ചെറിയ കുറിപ്പില്‍ ‘നിങ്ങള്‍ക്ക് നല്‍കിയ സംരക്ഷണം എന്തായിരുന്നാലും ഞങ്ങള്‍ നിങ്ങളെ ഉന്മൂലനം ചെയ്യും’ എന്നാണ് എഴുതിയിട്ടുള്ളത്.

വിധിപ്രസ്താവം നടത്തിയ ജസ്റ്റിസുമാരായ ദീപക് മിശ്ര, അമിതാവ് റോയ്, പി.സി. പന്ത് എന്നിവരുടെ സുരക്ഷ മേമനെ തൂക്കിക്കൊന്ന ദിവസംതന്നെ സര്‍ക്

Top