തിരുവനന്തപുരം: പ്രതിപക്ഷ വനിത എംഎല്‍എമാര്‍ ഭരണപക്ഷ എംഎല്‍എമാര്‍ക്കെതിരെ ഡിജിപിക്ക് പരാതി നല്കി. മാനസികമായും ശാരീരികമായും പീഡിപ്പിച്ചു എന്നാരോപിച്ചാണ് കെ.ശിവദാസന്‍ നായര്‍ക്കെതിരെ ജമീല പ്രകാശം പരാതി നല്‍കിയിരിക്കുന്നത്. പരാതിക്കൊപ്പം സഭയിലെ ദൃശ്യങ്ങളും ജമീല പ്രകാശം കൈമാറി.
വാഹിദിനും എ.ടി ജോര്‍ജിനുമെതിരെ കെ.കെ ലതികയും ഡൊമനിക് പ്രസന്റേഷനും ശിവദാസന്‍ നായര്‍ക്കുമെതിരെ സലീഖയുമാണ് പരാതി നല്‍കിയിരിക്കുന്നത്. സ്ത്രീത്വത്തെ അപമാനിക്കാന്‍ ശ്രമിച്ചുവെന്ന് പരാതിയില്‍ പറയുന്നു.
സ്പീക്കര്‍ക്ക് നല്കിയ പരാതി പരിഗണിക്കാത്ത സാഹചര്യത്തിലാണ് ഡിജിപിക്ക് പരാതി നല്‍കിയത്.
പൊലീസ് ആസ്ഥാനത്ത് എത്തിയാണ് ഇവര്‍ പരാതി നല്‍കിയത്.