മാനന്തവാടി: തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ മാനന്തവാടിയില്‍ തോറ്റ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. വയനാട് ഡിസിസി സെക്രട്ടറി പി.വി. ജോണിനെ പാര്‍ട്ടി ഓഫീസിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. നഗരസഭാ തെരഞ്ഞെടുപ്പില്‍ നാലാം സ്ഥാനത്തായിരുന്നു ജോണ്‍. പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.