വയനാട്ടിലെ കടുവ ആക്രമണം: നാട്ടുകാരുടെ പ്രതിഷേധം തുടരുന്നു

വയനാട്: കടുവയുടെ അക്രമത്തില്‍ യുവതി കൊല്ലപ്പെട്ട വയനാട്ടിനെ പാട്ടവയലില്‍ നാട്ടുകാരുടെ പ്രതിഷേധം തുടരുന്നു. വനം വകുപ്പിനും സര്‍ക്കാരിനും എതിരെയാണ് നാട്ടുകാരുടെ പ്രതിഷേധം. രണ്ടു സര്‍ക്കാര്‍ വാഹനങ്ങളും ബിതര്‍കാട് ഫോറസ്‌ററ് രെയ്ഞ്ച് ഓഫീസും നാട്ടുകാര്‍ തല്ലിതകര്‍ത്തുഅടുത്ത ദിവസങ്ങളിലായി നൂല്‍പഴ പാട്ടവയല്‍ മേഖലകളില്‍ രണ്ട് പേരാണ് കടുവയുടെ അക്രമത്തില്‍ കൊല്ലപ്‌ട്ടെത്. ഇന്നലെ വൈകീട്ട് കടുവയെ മയക്കുവെടി വയ്ക്കാനുള്ള ശ്രമത്തിനിടെ പാട്ടവയല്‍ സ്വദേശി രജീഷിനും കടുവയുടെ ആക്രണത്തില്‍ പരിക്കേറ്റു. ഇയാള്‍ കോഴിക്കോട് മെഡിക്കല്‍ ആശുത്രിയില്‍ ചികിത്സയിലാണ്.നാട്ടുകാര്‍ക്ക് സംരക്ഷണം നല്‍കാത്ത വനം വകുപ്പിന്റെ നിലപാടിനെതിരേ ഇന്നലെ രാവിലെ കൊല്ലപ്പെട്ട മഹാലക്ഷ്മിയുടെ മൃതദഹവുമായി നാട്ടുകാര്‍ ബിതര്‍കാട് റോട് ഉപരോധിച്ചു. കൂടാതെ പാട്ടവയലിലും നാട്ടുകാര്‍ വാഹനങ്ങള്‍ തടഞ്ഞു. ഇതോടെ ബത്തേരി ഊട്ടി സംസ്ഥാനപാതയില്‍ ഗതാഗതം പൂര്‍ണമായി സ്തംഭിച്ചു.

Top