പുല്‍പ്പള്ളി: വയനാട്ടില്‍ പോലീസ് സ്റ്റേഷനുകള്‍ക്കു നേരെ വീണ്ടും മാവോയിസ്റ്റ് ഭീഷണി. പുല്‍പ്പള്ളിയിലെ എസ്ഐയ്ക്കാണ് ഭീഷണി കത്ത് കിട്ടിയത്. സ്റ്റേഷന് അക്രമിച്ച് അഞ്ചുപേരെ കൊലപ്പെടുത്തുമെന്നാണ് കത്തിന്റെ ഉള്ളടക്കം.
കഴിഞ്ഞ മാസങ്ങളില്‍ ജില്ലയിലെ ചില റിസോര്‍ട്ടുകള്‍ക്കു നേരെ അക്രമണമുണ്ടായിരുന്നു. ഇത് ആദ്യമായാണ് ഇത്തരത്തില്‍ ഒരു കത്തു ലഭിക്കുന്നത്. വനാതിര്‍ത്തി പ്രദേശങ്ങളിലെ അഞ്ചു പോലീസ് സ്റ്റേഷനുകള്‍ക്കു മാവോയിസ്റ്റ് ഭീഷണിയെ തുടര്‍ന്നു പോലീസ് നേരത്തെ തന്നെ സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്. പുല്‍പ്പള്ളി, കേണിച്ചിറ, തിരുനെല്ലി തുടങ്ങിയവയാണു ഭീഷണിയുള്ള പോലീസ് സ്റ്റേഷനുകള്‍.